നി‍ർമ്മിത ബുദ്ധിമുട്ട്

· Musings

പ്രോഗ്രാമിങിലോ സോഫ്റ്റ്‌വെയർ എഞ്ചിനീറിയിങ്ങിലോ എന്റെ പഠനം പരമ്പാരാഗത രീതിയിലുള്ളതല്ല. അത്കൊണ്ട് തന്നെ, എന്റെ അറിവുകൾ ഒരുപക്ഷെ പരിമിതപ്പെട്ടതാണ്.

എന്നെ ഇതിൽ മുന്നോട്ട് നയിക്കുന്നത് അറിവിന്റെ വ്യാപ്തിയേക്കാൾ പഠന രീതിയാണ്.

നി‍ർമ്മിത ബുദ്ധി അതിനൊരു തടസ്സമാണെന്ന് ഞാൻ കരുതുന്നു, അറിവിനേക്കാൾ അതിലേക്ക് സ്വയം എത്തിച്ചേരാനുള്ള കഴിവിനാണ് ഞാൻ പ്രാധാന്യം കൽപ്പിക്കുന്നത്.